സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ ഇന്ന് മഞ്ഞ മുന്നറിയിപ്പ്. തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,കോട്ടയം ,മലപ്പുറം, കോഴിക്കോട് ,വയനാട് ,കണ്ണൂര്‍ കാസര്‍ഗോഡ് തുടങ്ങിയ ജീല്ലകള്‍ക്കാണ് മഞ്ഞ മുന്നറിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിലുളളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.