റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്കിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ച് സെലന്‍സ്‌കി മോദിയെ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്‌കി മോദിയെ അറിയിച്ചു. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ വിഷയം ഉന്നയിക്കുമെന്ന് മോദി ഉറപ്പുനല്‍കിയതായും യുക്രൈന്‍ പ്രസിഡന്റ് അറിയിച്ചു.