കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി പ്രസോന്‍ജിത്ത് സിക്ദറിനായി നല്‍കിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ കസ്റ്റഡിയിയല്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകളിലൊന്ന് തീയിട്ട് നശിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ബംഗാള്‍ 24 സൗത്ത് പര്‍ഗാന സ്വദേശി പ്രസോന്‍ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഇയാള്‍ കയ്യില്‍ പണമില്ലാത്തതിന്റെ നിരാശയും മാനസികസമ്മര്‍ദവും തീയിടാന്‍ കാരണമായി എന്നാണ് ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞത്.