ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് യാത്രാനുമതി നൽകി ഇറാൻ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ വിവിധ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണം നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യക്ക് അനുകൂലമായ ഈ തീരുമാനം. മാർച്ച് ഒന്നിന് ക്രൂഡ് ഓയിലുമായി ഹോർമുസ് കടലിടുക്ക് കടന്ന സൗദി കപ്പൽ ഇന്ന് ഇന്ത്യൻ തീരത്തെത്തും.
നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകൾക്ക് പിന്നാലെയാണ് കപ്പലുകളുടെ നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തയ്യാറായത്. യുഎസ്എ, യൂറോപ്പ്, ഇസ്രായേൽ കപ്പലുകൾക്ക് മേൽ ഇറാൻ ഏർപ്പെടുത്തിയ വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് ഈ പ്രത്യേക അനുമതി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഈ വഴി കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.