Share this Article
News Malayalam 24x7
ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി
വെബ് ടീം
posted on 19-06-2026
1 min read
mk ram

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന്റെ   മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ, തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയും റാമിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories