Share this Article
News Malayalam 24x7
എ.ഐ അല്ല സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വിളിക്കണമെന്ന് ട്രംപ്
Donald Trump

എ.ഐ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പേരുമാറ്റി സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വിളിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. 'ആര്‍ട്ടിഫിഷ്യല്‍' എന്ന വാക്ക് ഈ സാങ്കേതികവിദ്യ ഒരു വ്യാജമെന്ന തോന്നല്‍ ഉണ്ടാക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും, അതിനാല്‍ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന പേരാണ് കൂടുതല്‍ അനുയോജ്യമെന്നും ട്രംപ് പറഞ്ഞു. ഇനിമുതല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പകരം 'സൂപ്പര്‍ ഇന്റലിജന്‍സ്'എന്ന് ഉപയോഗിക്കുമെന്നും ലോകമെമ്പാടുമുള്ള ഔദ്യോഗിക രേഖകളില്‍ ഈ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories