മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാവിവാദങ്ങള്‍ക്കിടെ ഇന്ന് മന്ത്രി സഭാ യോഗം ചേരും. മുഖ്യമന്ത്രിയുടെ സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ യാത്രാ ചെലവ് ആര് വഹിച്ചു എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സ്പോണ്‍സര്‍ ആരെന്ന് വെളിപ്പെടുത്തുമോ എന്നതിലും ആകാംക്ഷ. യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വകുപ്പും തമ്മിലുള്ള ഭിന്നത ചര്‍ച്ചയാവും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ധനസഹായം പ്രഖ്യാപിച്ചേക്കും.