Share this Article
News Malayalam 24x7
ബാലാവകാശ കമ്മീഷനെതിരെ സമസ്ത; സംഘപരിവാർ അജണ്ടയെന്ന് ഉമ്മർ ഫൈസി മുക്കം
വെബ് ടീം
posted on 13-10-2024
1 min read
Ummer Faizi called Sangh Parivar agenda


മദ്രസകൾക്കുള്ള സഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ ഇസ്ലാം മത പണ്ഡിത സംഘടനയായ സമസ്ത രംഗത്തെത്തി. ദേശീയ ബാലാവകാശ കമ്മീഷൻ്റെത് സംഘപരിവാർ അജണ്ടയാണെന്ന് സമസ്ത സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ ഉമ്മർ ഫൈസി മുക്കം ആരോപിച്ചു. 

മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കത്തെ രാജ്യത്തെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി എതിർക്കും. ദേശീയ ബാലാവകാശ കമ്മീഷന്റെ നിലപാട് ഭരണഘടനാ ലംഘനമാണ്. അതിനെതിരെ നിയമപരമായി പോരാടുമെന്നും ഉമ്മർ ഫൈസി മുക്കം കോഴിക്കോട് വ്യക്തമാക്കി.

മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. മദ്രസകള്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തലാക്കണം, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories