Share this Article
News Malayalam 24x7
അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ
iPhone

അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഓംഡിയുടെ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍.

ഏപ്രിലില്‍ മാത്രം മൂന്ന് ദശലക്ഷം ഐ ഫോണുകളാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അതേസമയം ചൈനയുടെ കയറ്റുമതിയില്‍ ഉണ്ടായത് വന്‍ ഇടിവ്. 76 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ചൈന അമേരിക്കയിലേക്ക് കയറ്റി അയച്ചത് ഒമ്പത് ലക്ഷം ഐ ഫോണുകള്‍ മാത്രം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഓംഡിയയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

തമിഴ്‌നാട്ടിലെ ഫോക്‌സ് കോണ്‍ ഫാക്ടറിയിലാണ് ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്നത്. അമേരിക്കയ്ക്ക് വേണ്ടിയുള്ള ഫോണുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമുള്ള കണക്കുകളിലാണ് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories