Share this Article
News Malayalam 24x7
സ്‌കൂളുകളില്‍ സമയമാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
School Timings Change Effective Today

സംസ്ഥാാനത്തെ സ്‌കൂളുകളില്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ അര മണിക്കൂര്‍ വീതമാണ് കൂടുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും കൂടും. സ്‌കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. തീരുമാനത്തിനെതിരെ മുസ്ലീം മത പണ്ഡിത സംഘടനയായ സമസ്ത അടക്കമുള്ളവര്‍  എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories