Share this Article
KERALAVISION TELEVISION AWARDS 2025
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്
വെബ് ടീം
posted on 27-06-2025
1 min read
aryadan-shaukat-s-oath-taking-ceremony-today

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത്  ഇന്ന്  എംഎൽഎയായി സത്യപ്രതിജ്‌ഞ ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്‌ഞ. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചത്.2016 നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.ഉച്ചയോടെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് സത്യപ്രതിജ്‌ഞാ തീയതിയും സമയവും അറിയിച്ചതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന് മുന്നിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്‌ഞ ചെയ്യുക. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെത്തുന്നവരുടെ സത്യപ്രതിജ്‌ഞ നിയമസഭാ സമ്മേളന കാലയളവിലല്ലെങ്കിൽ സാധാരണയായി സ്പ‌ീക്കറുടെ ചേംബറിലാണ് നടത്താറുള്ളത്. യുഡിഎഫിന്റെ ആവശ്യപ്രകാരമാണ് ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയതെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories