Share this Article
News Malayalam 24x7
മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം, പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
വെബ് ടീം
posted on 06-07-2023
1 min read
Rain Fury; Two dead in Kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന്  മരണം. രണ്ട് മരണം തിരുവനന്തപുരത്തും ഒരു മരണം ചങ്ങനാശ്ശേരിയിലും.തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് ആരോമൽ മുങ്ങിമരിച്ചത്.

രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണ് ആരോമൽ. തിരിച്ചെത്താൻ വൈകിയത് കൊണ്ട് അമ്മ കുളത്തിനടുത്തേക്ക് തിരക്കി ചെന്നു. എന്നാൽ കുളത്തിൽ മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.

ചങ്ങനാശ്ശേരിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.മണികണ്ഠവയല്‍ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്.തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിലാണ് അപകടം

പാറശാലയിൽ വീടിനു മുകളിൽ നിന്ന് വീണു വയോധികൻ മരിച്ചു. ചെറുവാരക്കോണം സ്വദേശി ചന്ദ്ര ആണ് മരിച്ചത്.മരക്കൊമ്പ് വെട്ടി മാറ്റുന്നതിനിടെയാണ് ചന്ദ്ര വീണത്ഇതോടെ സംസ്ഥാനത്തെ ആകെ മരണം 12 ആയി 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories