Share this Article
News Malayalam 24x7
ധർമ്മസ്ഥല കൊലപാതക ആരോപണം; കർണാടക സർക്കാർ എന്ത് നടപടിയെടുക്കും ?
Dharmasthala Murder Allegations

ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കൊലപാതക പരമ്പരയുടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നു. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനും നേരത്തെ പരിശോധിച്ച സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ.


മലയാളികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇദ്ദേഹത്തോടൊപ്പം മൃതദേഹങ്ങൾ മറവുചെയ്യാൻ സഹായിച്ചതായി പറയുന്ന സഹോദരനെയും മറ്റൊരു സഹായിയെയും ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിലൂടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.


നേരത്തെ തിരിച്ചറിഞ്ഞ 18 പോയിന്റുകളിലെ പരിശോധന പൂർത്തിയാക്കിയെങ്കിലും കാര്യമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കണ്ടെത്തിയ അസ്ഥികഷണങ്ങൾ പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.


കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ഇന്ന് നിയമസഭയിൽ മറുപടി നൽകും. സർക്കാരിന്റെ നിലപാട് അന്വേഷണത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാനമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories