Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert


കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്നും നാളെയും മഴ മുന്നറിയിപ്പുള്ളത്. 


അതേസമയം, ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുക. അതിനാൽ, കേരളത്തിന് 'ദന' വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. 

എന്നാൽ, കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം  പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories