ബംഗാളിലെ ഡാര്‍ജിലിങിലുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഡാര്‍ജിലിങ്ങിലെ മിരിക്, സുഖിയ എന്നിവിടങ്ങളിലാണ് ഒന്നിലധികം തവണ മണ്ണിടിച്ചില്‍ ഉണ്ടായത്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ബാലസണ്‍ നദിക്ക് കുറുകെയുള്ള ദുദിയ ഇരുമ്പ് പാലം തകര്‍ന്നു.
സിലിഗുരിയെയും മിലിക്കിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ടൈംഗര്‍ ഹില്‍സും റോക് ഗാര്‍ഡനും അടച്ചു.സിക്കിമിനും ഡാര്‍ജലിംഗിനും ഇടയില്‍ ഗതാഗതം തടസ്സപ്പെട്ടു.ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.കലിംപോങ്, കൂച്ച് ബിഹാര്‍, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍ ജില്ലകളില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു.