Share this Article
News Malayalam 24x7
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിത്തം; പൊള്ളലേറ്റു പൊലീസുകാരൻ മരിച്ചു
വെബ് ടീം
posted on 02-08-2023
1 min read
POLICE STAFF DIES IN ROAD ACCIDENT

ഇടുക്കി: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു. കമ്പത്തതാണ് സംഭവം.ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. 

തിങ്കളാഴ്ച രാത്രി കമ്പം- തേനി റോഡില്‍ ഉത്തമപാളയത്തിന് സമീപമാണ് അപകടമുണ്ടായത്. രാമകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ തീ പടരുകയായിരുന്നു. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കമ്പത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായാണ് രാമകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories