Share this Article
News Malayalam 24x7
ഭർത്താവ് കടം വാങ്ങിയ പണം തിരിച്ചടച്ചില്ല; യുവതിയെ പണമിടപാടുകാരൻ മരത്തിൽ കെട്ടിയിട്ടു, അസഭ്യവർഷവും മർദ്ദനവും
വെബ് ടീം
posted on 17-06-2025
1 min read
SIRISHA

ഹൈദരാബാദ്: ഭര്‍ത്താവ് വായ്പ തിരിച്ചടച്ചില്ലെന്ന പേരില്‍ ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പണം തിരിച്ചടച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പണമിടപാടുകാരനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. സിരിശ എന്ന യുവതിയെയാണ് പണമിടപാടുകാരന്‍ മരത്തില്‍ കെട്ടിയിട്ടത്. സിരിശയുടെ ഭര്‍ത്താവ് തിമ്മരയപ്പ, മണിക്കുന്നപ്പ എന്ന പണമിടപാടുകാരനില്‍ നിന്ന് മൂന്ന് വര്‍ഷം മുന്‍പ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്പതികള്‍ കുട്ടികളുമൊത്ത് ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു. കുടുംബം നോക്കാനായി സിരിശ ജോലിക്ക് പോകുന്നുമുണ്ടായിരുന്നു.

മകന്റെ എക്‌സാം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി സിരിശ വീണ്ടും ഗ്രാമത്തിലേക്ക് എത്തിയപ്പോഴായിരുന്നു മണിക്കുന്നപ്പയുടെ അതിക്രമം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories