ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം മോന്ത ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. കാറ്റ് ആന്ധ്രാപ്രദേശിലെ മഛ്ലി പട്ടണത്തിനും, കലിങ്കാ പട്ടണത്തിനുമിടയില്‍ വൈകീട്ട് കരതൊടും.
ആന്ധ്രയിലെ 26 ല്‍ 23 ജില്ലകളും അതീവ ജാഗ്രതയിലാണ്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും
ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദുരന്തനിവാരണ സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് വ്യാഴാഴ്ചവരെതുടരും.