ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് നടക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെയും പ്രധാന പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ഈ രണ്ട് കേസുകളിലും ഇദ്ദേഹത്തെ ഒരുമിച്ചാണ് ചോദ്യം ചെയ്യുന്നത്. 1998-ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ഏകദേശം 4 കിലോയോളം സ്വർണ്ണം നഷ്ടപ്പെട്ടതാണ് ഒരു കേസ്. ഈ സ്വർണ്ണം എങ്ങനെ നഷ്ടമായി, ആര് ഇതിൽ പങ്കാളികളായി എന്നതൊക്കെയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യങ്ങൾ. സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയാണ് അന്ന് സ്വർണ്ണം പൂശിയത്.
നൽകിയിട്ടുള്ള റിപ്പോർട്ടുകളും മറ്റ് രേഖകളും അടിസ്ഥാനമാക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും മറ്റുള്ളവരുടെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജില്ല വിട്ടുപോകരുതെന്നും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ അദ്ദേഹത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേവലം ആറ് ആഴ്ച മാത്രമാണ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ആദ്യ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് കെ.ജി. ശങ്കരൻ ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഓരോ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. 1998 മുതൽ 2024 വരെ ശബരിമലയിൽ നടന്നിട്ടുള്ള സ്വർണ്ണ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ ഒത്തുനോക്കിയാണ് അന്വേഷണം.
കിലോക്കണക്കിന് സ്വർണ്ണത്തിന്റെ കുറവ് കേസിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിൽ വഞ്ചന, കൂടാലോചന, മോഷണം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇത് മൂന്നാമത്തെ കേസാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ എടുക്കുന്നത്. അതുകൊണ്ടുതന്നെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉറപ്പാണെന്നും, പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ സംഘം അറിയിച്ചു.
എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് യു.എസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. പിന്നാലെ ഇന്ത്യയ്ക്കെതിരെ ഇരട്ടിത്തീരുവ ട്രംപ് അടിച്ചേല്‍പ്പിച്ചെങ്കിലും ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുകയാണ്. ചൈനക്കെതിരെ 125 ശതമാനം തീരുവയും ചുമത്തി.