Share this Article
News Malayalam 24x7
പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; കണക്ക് ഡിഎഫ്ഒയ്ക്ക് കൈമാറി
വെബ് ടീം
posted on 05-07-2026
1 min read
mohanlal

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഹൈക്കോടതി അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മിച്ച കരകൗശല വസ്തുക്കളുടെയും കണക്ക് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് (ഡിഎഫ്ഒ) കൈമാറി.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൈവശംവച്ചതിനാല്‍ നിയമനടപടി നേരിടുന്നവര്‍ക്ക്, അവയുടെ വിശദാംശങ്ങള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ച് പൊതുമാപ്പ് പദ്ധതിയുടെ പരിധിയില്‍ കേസില്‍ നിന്ന് വിടുതല്‍ നേടാമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ കണക്ക് സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ കൈവശമുള്ള രണ്ട് ആനക്കൊമ്പുകളും ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മിച്ച 12 കരകൗശല വസ്തുക്കളുമാണ് മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് മുന്നില്‍ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

കണക്ക് സ്വീകരിച്ച ഡിഎഫ്ഒ തുടര്‍നടപടികള്‍ സ്വീകരിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട നിലവിലെ നിയമനടപടികളില്‍ നിന്ന് മോഹന്‍ലാലിന് മോചനം ലഭിക്കാനാണ് സാധ്യത.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories