ജമ്മു കശ്മീരിലെ കത്രയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 30 ആയി. നിരവധി പേർക്ക് പരിക്കേറ്റു. വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.മണ്ണിടിച്ചിലിനെ തുടർന്ന് താവി നദിക്ക് കുറുകെയുണ്ടായിരുന്ന ഒരു പാലം ഒലിച്ചുപോയി. ഇതേത്തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്തുള്ള കേരളത്തിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.