Share this Article
News Malayalam 24x7
യമനില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 3 കപ്പല്‍ജീവനക്കാര്‍ കൊല്ലപ്പെട്ടു
Houthi attack on cargo ships in Yemen kills 3 sailors

യെമനില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. നാല് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണത്തില്‍ ഇതാദ്യമായാണ് ജീവനക്കാര്‍ കൊല്ലപ്പെടുന്നത്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് അക്രമം ഉണ്ടായത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന് വേണ്ടി സര്‍വീസ് നത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഏദന്‍ കടലിടുക്കില്‍ വച്ചാണ് ഹൂതി ആക്രമണം ഉണ്ടായത് എന്ന് യുഎസ് സൈന്യം വ്യക്തമാക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories