Share this Article
News Malayalam 24x7
ഇറാനിൽ ഭൂചലനം; 5.1 തീവ്രത; ആണവ പരീക്ഷണങ്ങളെ തുടർന്നെന്ന് അഭ്യൂഹം ...
വെബ് ടീം
posted on 21-06-2025
1 min read
IRAN

ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂർഛിക്കുന്നതിനിടെ ഇറാനിൽ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണു വടക്കൻ ഇറാനിലെ സെംനാൽ മേഖലയിൽ ആണ്  ഭൂചലനം അനുഭവപ്പെട്ടത്. സെംനാനിൽ നിന്ന് 27 കിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം ഇറാൻ ആണവ പരീക്ഷണങ്ങൾക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. അതേസമയം യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ഭൂകമ്പത്തിനു പിന്നിൽ ആണവ പരീക്ഷണങ്ങളാണെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories