Share this Article
image
ബംഗാളിലെ കേരള സ്റ്റോറി നിരോധനത്തിന് സ്‌റ്റേയില്ല; ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്നും സുപ്രീംകോടതി; തമിഴ്‌നാടിനും നോട്ടീസ്
വെബ് ടീം
posted on 12-05-2023
1 min read

ബംഗാളിലെ കേരള സ്റ്റോറി നിരോധനത്തിന് സ്‌റ്റേയില്ല. വാദം കേള്‍ക്കാതെ സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്നും സുപ്രീംകോടതി ചോദിച്ചു. 

പശ്ചിമബംഗാളിനു പുറമെ തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ദ് കേരള സ്റ്റോറി എന്ന സിനിമ നിരോധിച്ചതില്‍ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. സിനിമ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിന് എതിരായ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം തേടിയത്. 

രാജ്യത്ത് മറ്റിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു.  ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല. 

അതേസമയം, തമിഴ്‌നാട്ടിലും നിരോധനത്തിന് സമാനമായ സാഹചര്യമാണെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞു. അപ്രഖ്യാപിതവിലക്കാണെന്നും പ്രദര്‍ശനത്തിന് സംരക്ഷണവും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകുന്നത് ക്രമസമാധാന പ്രശ്‌നമാണെന്നും തിയേറ്ററുകള്‍ ആക്രമിക്കപ്പെടുമ്പോഴും കസേരകള്‍ കത്തിച്ചുകളയുമ്പോഴും വേറെ വഴി നോക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബുധനാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും.


ബംഗാളിലെ കേരള സ്റ്റോറി നിരോധനത്തിന് സ്‌റ്റേയില്ല. വാദം കേള്‍ക്കാതെ സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories