Share this Article
News Malayalam 24x7
KSRTC ബസിൽ ജനിച്ച കുഞ്ഞിന് ഗണേഷിന്റെ സമ്മാനം; ബസ് ജീവനക്കാർക്ക് അനുമോദനവും കയ്യടിയും
വെബ് ടീം
posted on 30-05-2024
1 min read
Baby Born on KSRTC Bus Receives Gift from Ganesh Kumar

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പിറന്നുവീണ നവജാതശിശുവിന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സമ്മാനം. തൃശൂർ അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതർ സമ്മാനം കൈമാറി. സമയോചിതമായി ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി അനുമോദന യോഗവും സംഘടിപ്പിച്ചു.

തിരുനാവായ സ്വദേശിനിയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന്, ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവം ഏതാണ്ടു പൂര്‍ത്തിയായിരുന്നു. ആശുപത്രിയിലെ ഡോക്ടറും നഴ്സും ബസില്‍വച്ച് തന്നെ പ്രസവമെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories