Share this Article
News Malayalam 24x7
പിണറായി ഇന്ന് പുതുപ്പള്ളിയിൽ
Pinarayi in Puthupally today

പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തില്‍ എത്തും. മീനടം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. രണ്ടാം തവണയാണ് പ്രചരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പാമ്പാടി പഞ്ചായത്തില്‍ ഭവന സന്ദര്‍ശനം നടത്തും. 


പാമ്പാടി,പുതുപ്പള്ളി,കൂരോപ്പട, അകലകുന്ന് പഞ്ചായത്തുകളിലാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചരണം.  എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അനില്‍ ആന്റണിയും എത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories