റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, വേടന്റെ വാക്കുകളെ നിശ്ശബ്ദമാക്കാനാണ് ഇതെന്നും പരാതിയിൽ പറയുന്നു. കേസിനെക്കുറിച്ച് നിലവിൽ സംസാരിക്കരുതെന്ന് നിർദ്ദേശമുണ്ടെന്നും, സമയം കിട്ടുമ്പോൾ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും വേടൻ വ്യക്തമാക്കി.