മലയാളികൾ അതിതാല്പര്യത്തോടെ കാത്തിരുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ബമ്പർ വിജയിയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഒരുപാടുണ്ട്. മലയാളി അന്വേഷിച്ച ബമ്പർ അടിച്ചെടുത്ത ആ ഭാഗ്യവാൻ കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ്. 15 വർഷമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ലെന്നും സന്തോഷത്തോടെ അൽത്താഫിന്റെ കുടുംബം പറയുന്നു. ഓണം ബമ്പർ അടിച്ചതിൽ അതിയായ സന്തോഷമെന്നാണ് അൽത്താഫിന്റെ പ്രതികരണം. സ്വന്തമായി ഒരു വീടില്ല. പുതിയ വീട് ഉണ്ടാക്കണം. മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം. സാധിക്കുമെങ്കിൽ പാവപ്പെട്ടവരെ സഹായിക്കണം.അങ്ങനെ മനസിലുള്ളത് പറയുകയാണ് അൽത്താഫ്.
ബുധനാഴ്ച്ചയാണ് ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്നത് . അപ്പോൾ മുതൽ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ ഇന്ന് കണ്ടെത്തി.
കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാഗ്യവാൻ. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്. അതേസമയം ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.