തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ശബരീഷിനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശബരീഷിനെ തേയിലത്തോട്ടത്തിലൂടെ വന്ന കരടി ആക്രമിക്കുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ശബരീഷിനെ ഉടൻതന്നെ വാൽപ്പാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. വനംവകുപ്പ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.