തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചെന്ന് വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ആര്‍ ശ്രീലേഖ. യൂട്യൂബിലൂടെയാണ് അതൃപ്തി പരസ്യമാക്കി വീഡിയോ പോസ്റ്റ് ചെയ്തത്. ഡിജിപി ആയ ആളോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും.
ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. കാര്യങ്ങൾ നടക്കാത്തതിൽ നാട്ടുകാർ തന്നെ അധിക്ഷേപിക്കുന്നു എന്നും ശ്രീലേഖ. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 30 ന് മേയര്‍ക്ക് താന്‍ കത്തയച്ചിരുന്നു. 5 ആം തീയതി കളക്ടറെ കാണുമെന്നും അറിയിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തന്നെ മുതിര്‍ന്ന നേതാക്കള്‍ അടക്കം വന്ന് കണ്ട് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലേക്ക് പോകുമെന്നത് അസംബന്ധം ആണെന്നും മരിക്കും വരെ ബിജെപിയില്‍ തുടരുമെന്നും ശ്രീലേഖ പറഞ്ഞു.