ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആശങ്ക അറിയിച്ച യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി ഇന്ത്യ. യുഎന്‍ പ്രകടിപ്പിച്ച ആശങ്കകള്‍ 'തെറ്റാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുകയാണ് ഈ പ്രസ്താവനയിലൂടെ യുഎന്‍ ചെയ്യുന്നതെന്നും ഇന്ത്യ പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. അതേ പോലെ ക്രമസമാധാന പാലനത്തിനായി ഏതൊരു രാജ്യത്തെയും പോലെ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനും അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ മറ്റിടങ്ങളില്‍ നടക്കുന്ന വലിയ പ്രശ്‌നങ്ങളിലും പ്രതിഷേധങ്ങളിലും യുഎന്‍ ശ്രദ്ധ ചെലുത്തണമെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.