Share this Article
News Malayalam 24x7
അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ മുത്തശ്ശി അന്തരിച്ചു
വെബ് ടീം
12 hours 28 Minutes Ago
1 min read
abhijeet

ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് മുത്തശ്ശിയുടെ മരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിനു മുന്നോടിയായാണ് അഭിജീത് ദീപ്കെ പൊലീസ് അറസ്റ്റ് ചെയ്തത്.

സാവിത്രിഭായിയുടെ അന്ത്യകര്‍മങ്ങള്‍ ഞായറാഴ്ച രാവിലെ 9.30നും 10നും ഇടയില്‍ നടക്കുമെന്ന് അഭിജീത് ദീപ്കെയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories