Share this Article
News Malayalam 24x7
റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം, 5 പേർക്ക് പരിക്ക്; കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി
വെബ് ടീം
5 hours 58 Minutes Ago
1 min read
RIYADH

റിയാദ്/കൊച്ചി: റിയാദ് വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ചില രോഗികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൂതികൾ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയത്.

സൗദി അറേബ്യയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ  ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്‍വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ആകാശ എയറിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന ക്യുപി 551, ക്യുപി 550 വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ്522 വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories