Share this Article
News Malayalam 24x7
പൊലീസിനെതിരെ ധ്രുവ് റാഠി; ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല
Dhruv Rathee

ഡൽഹി പൊലീസിനെതിരെ യൂട്യൂബർ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ധ്രുവ് റാഠി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇരുപതോളം ആളുകൾ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.. കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പെരുമാറിയതെന്നും ധ്രുവ് റാഠി പറഞ്ഞു.. താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്പോ‍ട്ട് ഉയർ‌ത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു. സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 







നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories