Share this Article
News Malayalam 24x7
ഡൽഹിയിൽ മെട്രോ, റെയിൽവേ സ്റ്റേഷനുകൾ തടസ്സപ്പെടരുത്: സുപ്രീംകോടതി
Supreme Court

ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും തടസ്സപ്പെടരുതെന്ന് സുപ്രീംകോടതി. സ്‌റ്റേഷനുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാണം. ഇന്റര്‍നെറ്റ് തടസ്സപ്പെടരുതെന്നു കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തിനിയെ മെട്രോ സ്‌റ്റേഷനുകള്‍ അടക്കരുതെന്ന  ഉത്തരവ് ലംഘിച്ചതിനെതി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണക്കവെയാണ്  ഉത്തരവ്. ഡല്‍ഹി സര്‍ക്കാരിനെയും പൊലീസിനെയും എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പ്രത്യേക സിറ്റിംഗ് നടത്തി. മെട്രോ സ്‌റ്റേഷനുകള്‍ അടക്കരുതെന്ന നിര്‍ദേശം ഡല്‍ഹി ഭരണകൂടം ലംഘിച്ചെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കാനായി കോടതി മാറ്റി.  കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം.വെള്ളിയാഴ്ച്ചത്തെ ഉത്തരവ് എങ്ങനെ നടപ്പാക്കിയെന്ന് അറിയിക്കണം. ജസ്റ്റീസുമാരായ ജോയ് മല്യബാംഗ്ചിയും വി. മോഹനയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories