ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ രണ്ടാം ഘട്ട അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഉന്നതരെ ചോദ്യം ചെയ്യാനുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിക്കും. അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു.