Share this Article
News Malayalam 24x7
പാർലമെന്റിൽ ലൈംഗികാതിക്രമത്തിനിരായി’; ഓസ്ട്രേലിയൻ സെനറ്റ് അംഗം ലിഡിയ തോർപ്പ്
വെബ് ടീം
posted on 15-06-2023
1 min read
lidiya thorp accuses sexual abuse in Austrelian Parliament

മെൽബൺ∙:പാർലമെന്റിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണവുമായി ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ലിഡിയ തോർപ്. സെനറ്റിനെ അഭിമുഖീകരിച്ചു സംസാരിക്കവെയാണ് ലിഡിയ വികാരാധീനയായത്. പ്രബലനായ സഹപ്രവർത്തകൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സ്പർശിച്ചുവെന്നുമാണ് ആരോപണം.ലിബറൽ പാർട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ആരോപണം. എന്നാൽ, ആരോപണം വാൻ നിഷേധിച്ചു. തികച്ചും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നതിനു പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. 

പാർലമെന്റിൽ ഓഫിസിനുള്ളിൽനിന്നു പുറത്തിറങ്ങാൻ ഭയക്കുകയാണെന്നു തോർപ് പറഞ്ഞു. പാർലമെന്റിനുള്ളിൽ നടക്കുമ്പോഴും ആരെയെങ്കിലും കൂടെക്കൂട്ടേണ്ട സ്ഥിതിയാണ്. പലർക്കും മുൻപ് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും പുറത്തു പറയാൻ തയാറാകുന്നില്ലെന്നും അവർ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories