Share this Article
News Malayalam 24x7
എ.എന്‍ ഷംസീറിനെതിരെ DGPക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
AN Shamseer

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആക്രമണം നടന്നുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയെന്ന് ആരോപിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് സ്പീക്കർക്കെതിരെ പരാതി നൽകിയത്. വ്യാജപ്രചാരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനായി എ.എൻ. ഷംസീറിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോർജിനെതിരെ ആക്രമണം നടന്നുവെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കഥയാണിതെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories