Share this Article
News Malayalam 24x7
തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു
വെബ് ടീം
posted on 19-06-2023
1 min read
thrissur native electrocuted in Dubai

തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വീട്ടിലെ കുളിമുറിയില്‍വെച്ചാണ് വ്യാഴാഴ്ച രാത്രി ഷോക്കേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും ഷോക്കേറ്റതായാണ് വിവരം.

കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്. ഇരുവരും ദുബായില്‍ എന്‍ജിനീയര്‍മാരാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിവിഷ് കൃഷ്ണ (5) ആണ് മകന്‍. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്.

നാട്ടിലെത്തിയ ശേഷമാണ് മരണവിവരം മകനെ അറിയിച്ചത്.

അപകട ദിവസം വൈകിട്ട് മണിക്ക് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ആ സമയം വീട്ടു ജോലിക്കാരി പത്രം കഴുകാൻ ടാപ് തുറന്നതും പാത്രം തെറിച്ചു പോയി അതേ സമയം തന്നെ നീതുവിന്റെ അലർച്ചയും കേട്ടു. വീണ്ടും നീതുവിന്റെ ശബ്ദം കേട്ടതോടെ വീട്ടു ജോലിക്കാരിയും ഭാര്തതാവ് വിശാഖും കുളിമുറി മുന്നിലെത്തി. അടച്ചിട്ടിരുന്ന വാതിൽ വിശാഖ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു തകർത്തു. വാട്ടർ ഷവർ കൈയ്യിൽ പിടിച്ചു തറയിൽ കിടക്കുകയായിരുന്നു നീതു. തുടർന്ന് വിശാഖ് സി പി ആർ നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല . അതിനു ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories