സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനം. 2 മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ അനുവദിച്ചു. നാളെ മുതൽ തുക വിതരണം ചെയ്യും. 1679 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുക. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചിരിക്കുന്നത്. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയും പെൻഷൻ വീട്ടിലെത്തുമെന്ന് ധനവകുപ്പ് അറിയിച്ചു.