Share this Article
News Malayalam 24x7
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം; യൂറോപ്യന്‍ ഇടപെടലിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
Trump Opposes EU Intervention in Iran-Israel Conflict

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യൂറോപ്യന്‍ ഇടപെടലിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍ സഹായകരമല്ലെന്നും ചര്‍ച്ചകള്‍ ഫലം കൈവരിക്കാന്‍ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ യൂറോപ്പിനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇറാന് യുഎസിനോട് സംസാരിക്കാനാണ് താല്‍പര്യമെന്നും ഇക്കാര്യങ്ങളില്‍ യൂറോപ്പിന് ഇറാനെ സഹായിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ശാശ്വതമായ പരിഹാരത്തിലേക്ക് നയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories