Share this Article
News Malayalam 24x7
കെ സുധാകരനും വി ഡി സതീശനും സമൻസ്; പരാതിക്കാരൻ പായ്ച്ചിറ നവാസ്
വെബ് ടീം
posted on 20-07-2024
1 min read
summons Against V D Satheeshan and k sudhakaran

തിരുവനന്തപുരം: കെ സുധാകരനും വി ഡി സതീശനും സമൻസ്.എ.കെ.ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ടു  പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിയുകയായിരുന്നു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories