Share this Article
News Malayalam 24x7
ആർസിബിയുടെ വിക്ടറി പരേഡിനിടെ ദുരന്തം; തിക്കിലും തിരക്കിലും 11 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 04-06-2025
1 min read
RCB

ഐപിഎൽ ചാമ്പ്യനായ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തിയപ്പോൾ നടന്ന വിക്ടറി പരേഡിനിടെ തിക്കും തിരക്കിലും 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക്. 6 പേരുടെ നില ഗുരുതരം.മരണസംഖ്യ ഉയർന്നേക്കും. മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ദുരന്തത്തെ തുടർന്ന് വിക്ടറി പരേഡ് റദ്ദാക്കിയതായാണ് വിവരം.

സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്.ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories