കൊച്ചിയിൽ ലഹരിയുമായി റിൻസി മുംതാസ് എന്ന യൂട്യൂബർ അറസ്റ്റിലായ സംഭവത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. റിന്‍സി ലഹരി എത്തിച്ചത് ചലച്ചിത്ര മേഖലയില്‍ ഉള്ളവർക്കാണെന്നാണ് മൊഴി. ക്രിപ്‌റ്റോ കറന്‍സി വഴി പണമിടപാട് നടത്തിയെന്നും റിന്‍സി മൊഴി നല്കി. ബംഗളൂരുവില്‍ നിന്നാണ് കൊക്കയില്‍ എത്തിച്ചത്. പണമിടപാടുകള്‍ നടത്തിയത് ക്രിപ്‌റ്റോ കറന്‍സി വഴിയാണെന്നും റിന്‍സി മുംതാസ് പോലീസിനോട് പറഞ്ഞു. യൂട്യൂബര്‍ റിന്‍സി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരി എത്തിക്കാന്‍ സുഹൃത്ത് യാസറിന് പണം നല്‍കിയിരുന്നത് റിന്‍സി ആയിരുന്നു. പാലച്ചുവടിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന സംശയവും പൊലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്ലാറ്റില്‍ പതിവായി എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപത് ഗ്രാമിലേറെ എംഡിഎംഎയാണ് റിന്‍സി വാടകയ്ക്ക് താമസിച്ചിരുന്ന പാലച്ചുവടിലെ ഫ്ലാറ്റില്‍ നിന്ന് ഡാന്‍സാഫ് പിടികൂടിയത്.