കത്തോലിക്ക സഭയുടെ അധ്യക്ഷനായി ലിയോ പതിനാലമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സ്ഥാന ചിഹ്നങ്ങളായ പാലിയവും മുക്കുവനന്റെ മോതിരവും മാര്‍പാപ്പയെ അണിയിച്ചു. സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് ഉള്ളിലുള്ള വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പൗരസത്യ സഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മാര്‍പാപ്പ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കായി എത്തിയത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി തുടങ്ങിയ ലോക നേതാക്കള്‍ ചടങ്ങിന് സാക്ഷികളായി.