മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നു. മരിച്ച 20 കുട്ടികളില്‍ 17 പേരും മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ളവരാണ്.
പനി, കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്സിറപ്പ് കഴിച്ച കുട്ടികൾക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ 2 നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.