വോട്ട് കൊള്ള, വോട്ടര്‍പട്ടികയിലെ തിരിമറി അടക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും, ബിജെപിക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി. ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലെ ജെന്‍സി പരാമര്‍ശം രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും. രാജ്യത്തെ യുവാക്കള്‍, രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജെന്‍സി എന്ന് രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റിനെതിരെയാണ് ബിജെപി ശക്തമായി രംഗത്തെത്തിയത്.