സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തും. സുപ്രീംകോടതി ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം. എല്ലാ ജഡ്ജിമാരും സ്വത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറും. ഈ വിശദാംശങ്ങള്‍ സുപ്രീംകോടതി വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ധാരണയായി. നീതിന്യായ വ്യവസ്ഥയില്‍ സുതാര്യത ഉറപ്പാക്കുന്നതിനായാണ് നടപടി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയതില്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.