Share this Article
News Malayalam 24x7
അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; ഡൽഹി മുഖ്യമന്ത്രിക്ക് ജാമ്യം ജയിലിലായി 3 മാസം തികയാനിരിക്കെ
വെബ് ടീം
posted on 20-06-2024
1 min read
delhi-rouse-avenue-court-grants-bail-to-arvind-kejriwal-on-a-bail

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.

നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം കെജ്‌രിവാൾ ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കെജ്‌രിവാൾ ജൂൺ രണ്ടിനാണു തിരികെ ജയിലിൽ പ്രവേശിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories