Share this Article
News Malayalam 24x7
പ്രവർത്തകരുടെ പിന്തുണയുണ്ട്, 10വർഷം കഠിനാധ്വാനം ചെയ്തിട്ടുണ്ട്; മത്സരിച്ചാൽ 15,000ലേറെ വോട്ടുകൾക്ക് വിജയിക്കും, പാർട്ടി വിടില്ലെന്നും എൽദോസ് കുന്നപ്പിള്ളിൽ
വെബ് ടീം
posted on 17-03-2026
1 min read
eldhose p kunnappillil

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ൧൫,000ലേറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽദോസ് പി കുന്നപ്പിള്ളിൽ.തനിക്ക് പ്രവർത്തകരുടെ പിന്തുണയുണ്ട്, 10വർഷം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി വിടില്ലെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. ലൈംഗികാതിക്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാലാണ് എല്‍ദോസ് കുന്നപ്പിള്ളിയെ ഇത്തവണ മാറ്റി നിര്‍ത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. സ്‌ക്രീനിങ് കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങള്‍ എല്‍ദോസിന് ഇളവ് നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയായിരുന്നു എന്നാണ് വിവരം.

കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരില്‍ രണ്ട് പേര്‍ക്ക് എതിരെയാണ് ലൈംഗികാതിക്രമ കേസുകള്‍ നിലവിലുള്ളത്. എല്‍ദോസ് കുന്നപ്പിള്ളിയെ കൂടാതെ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരേയും കേസുണ്ട്. ഈ കേസില്‍ വിന്‍സെന്റ് ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article